കോവിഡ്​ പോസിറ്റിവ്​ 675, രോഗമുക്തർ 479

പാലക്കാട്​: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 193 പേരാണ് ചികിത്സയിലുള്ളത്. ബുധനാഴ്​ച 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 23,788 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചതില്‍ 20,925 പരിശോധനാഫലങ്ങളാണ് ലഭ്യമായത്. ബുധനാഴ്​ച 552 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. പുതുതായി 831 സാമ്പിളും അയച്ചു. 675 പേർക്കാണ് പരിശോധനാഫലം പോസിറ്റിവായത്. 479 പേർ രോഗമുക്തി നേടി. ഇനി 2863 സാമ്പിളുകളുടെ പരിശോധനാഫലംകൂടി ലഭിക്കാനുണ്ട്. ഇതുവരെ 66,319 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. നിലവില്‍ 12,057 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു. 206 പേർക്കെതിരെ കേസ് പാലക്കാട്​: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 206 പേർക്കെതിരെ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.