പ്രളയം: ജില്ലയില്‍ 549 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കും

മലപ്പുറം: ജില്ലയിലെ പ്രളയകാല മുന്നൊരുക്കം വിലയിരുത്താൻ എ.ഡി.എം എന്‍.എം മെഹ്​റലിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. 85,000 പ്രളയ ബാധിതര്‍ക്ക് താമസിക്കാന്‍ കഴിയുന്ന 549 ക്യാമ്പുകളാണ് ജില്ല ഭരണകൂടം സജ്ജീകരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നാല് തരത്തിലുള്ള ക്യാമ്പുകളാണ് തയാറാവുന്നത്. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ക്യാമ്പുകളില്‍ നേരത്തെ എത്തിക്കും. പ്രളയത്തില്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി അവശ്യരക്ഷാ ഉപകരണങ്ങളോടു കൂടിയ പൊലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ നിയോഗിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി മുന്‍കൂട്ടി ബോട്ടുകള്‍ എത്തിക്കും. പ്രളയത്തെ ഫലപ്രദമായി നേരിടാന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെല്‍, കമ്യൂണിക്കേഷന്‍ സെല്‍, ലോജിസ്​റ്റിക് സെല്‍, ട്രാന്‍സ്പോര്‍ട് സെല്‍, വളൻറിയേഴ്​സ്​ മാനേജ്മൻെറ്​ സെല്‍ എന്നിവ രൂപവത്​കരിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍. പുരുഷോത്തമന്‍, ഒ. ഹംസ, കെ. ലത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൽ ജീവൻ മിഷൻ യോഗം മലപ്പ​ുറം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ ജില്ലയില്‍ നടപ്പാക്കുന്നതിനുള്ള ജില്ലതല ജല ശുചിത്വമിഷന്‍ യോഗംചേര്‍ന്നു. ഗ്രാമപഞ്ചായത്തുകളുടെ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. 2024ഓടെ എല്ലാ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 50 പഞ്ചായത്തുകളിലായി 383.18 കോടി രൂപയുടെ വിവിധ പദ്ധതികളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. 1,62,455 വീടുകളിലേക്ക് കണക്ഷന്‍ ഇതിലൂടെ ലഭ്യമാകും. കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.