സ്വർണം കുതിപ്പ്​ തുടരുന്നു; പവന്​ 39,720

മലപ്പുറം: സ്വർണവില വീണ്ടും ഉയർന്നു. വ്യാഴാഴ്​ച പവന്​ 320 രൂപ കൂടി 39,720 രൂപയിലെത്തിയ ശേഷം വീണ്ടും റെക്കോഡ്​ ഭേദിച്ചു. ഗ്രാമിന്​ 4965 രൂപയായി​. അന്താരാഷ്​ട്ര വില ട്രോയ് ഔൺസിന് 1965 ഡോളറും രൂപയുടെ വിനിമയ നിരക്ക് 74.81ലുമാണ്. ബുധനാഴ്​ച പവന്​ 200 രൂപ കൂടി 39,400 രൂപയിലെത്തിയ സ്വർണമാണ് വീണ്ടും ഉയർന്നത്​. പത്ത്​ ദിവസത്തിനിടെ 3000 രൂപയോളമാണ്​ വർധിച്ചത്​. വീണ്ടും ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ്​ വിപണി നൽകുന്ന സൂചന. ജൂലൈ 21 മുതൽ റെ​േക്കാഡ്​ തകർത്ത് കുതിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.