സ്വർണക്കവർച്ച: 30ഓളം പേരെ ചോദ്യം ചെയ്തു

ഗുരുവായൂര്‍: ആനത്താവളത്തിനടുത്ത് തമ്പുരാൻപടിയിൽ അശ്വതിയിൽ കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിൽനിന്ന് 371 പവൻ സ്വർണം കവർന്ന സംഭവത്തിൽ 30ഓളം പേരെ പൊലീസ് ചോദ്യം ചെയ്തു. സംശയമുള്ള ചിലരുടെ ഫോൺ കാളുകളും പരിശോധിക്കുന്നുണ്ട്. സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഏഴിനാണ് മോഷണം നടന്നത്. ഗുരുവായൂര്‍ എ.സി.പി കെ.ജി. സുരേഷിന്‍റെ നേതൃത്വത്തില്‍ 25 പേരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ല കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.