എസ്.ജി.ഒ.യു സംസ്ഥാന സമ്മേളനം 25ന്

മലപ്പുറം: 'സിവിൽ സർവിസ് സ്വത്വബോധത്തിന്‍റെ വീണ്ടെടുപ്പ്' എന്ന പ്രമേയത്തിൽ സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ (എസ്.ജി.ഒ.യു) സംസ്ഥാന സമ്മേളനം 25, 26 തീയതികളിൽ മലപ്പുറത്ത് നടക്കും. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ല കൺവെൻഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ ഡോ. ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് പുല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. മുനീർ റഹ്മാൻ, സബീന, സുഗത കുമാർ, പി.ഒ. സാദിക്ക്, മുഹമ്മദ്‌ അസ്​ലഹ്, ഷാഹുൽ ഹമീദ്, ഹബീബ് കോയ തങ്ങൾ, ട്രഷറർ മുഹമ്മദ്‌ അലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.