ഗുരുവായൂര്‍: ക്ഷേത്രസന്നിധിയിൽ ഞായറാഴ്ച 248 വിവാഹങ്ങൾ. ശനിയാഴ്ച രാത്രി വരെയുള്ള ബുക്കിങ്ങാണിത്. തിരക്ക് പരിഗണിച്ച് വിവാഹങ്ങൾക്കായി അഞ്ച് കല്യാണ മണ്ഡപങ്ങൾ ക്ഷേത്രസന്നിധിയിൽ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച 44 വിവാഹങ്ങളാണ് നടന്നത്. സെപ്റ്റംബര്‍ ഒന്നിനും 11നും നൂറിലേറെ വിവാഹങ്ങളുടെ ബുക്കിങ് നടന്നു കഴിഞ്ഞു. ചിങ്ങമാസത്തില്‍ മുഹൂര്‍ത്തമുള്ള ദിവസമായതും അവധിയുമാണ് വിവാഹ തിരക്കേറാന്‍ കാരണം. 2017 ആഗസ്റ്റ് 27ന് നടന്ന 277 വിവാഹമാണ് ഗുരുവായൂരിലെ നിലവിലെ റെക്കോഡ്. ----- അധ്യാപക ഒഴിവ് ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ പൊളിറ്റിക്സ് ജൂനിയർ അധ്യാപകന്‍റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 24ന് രാവിലെ 11ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.