മലപ്പുറം: ജില്ല പഞ്ചായത്ത് എം സിപ് പദ്ധതിയിൽ ഓറിയന്‍റേഷൻ ക്ലാസുകൾ ആഗസ്റ്റ് 24 മുതൽ 26 വരെ നടക്കും. ജില്ലയിൽ 2021ലോ അതിനുശേഷമോ പഠനം പൂർത്തിയാക്കിയ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ആറുമാസം സർക്കാർ, സർക്കാറിതര പൊതുമേഖല സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പിന് അവസരമൊരുക്കുന്നതാണ് എം സിപ്. രാവിലെ 9.30നും ഉച്ചക്ക് 1.30നും ആരംഭിക്കുന്ന ആറ് ബാച്ചുകളിലായി മലപ്പുറം ജില്ല പഞ്ചായത്ത് ഹാളിലാണ് ക്ലാസ്. റവന്യൂ ഓഫിസുകൾ, ഗ്രാമപഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, പൊതുമരാമത്ത് കാര്യാലയങ്ങൾ, സ്കൂളുകൾ, പൊലീസ് സ്റ്റേഷൻ തുടങ്ങിയ എല്ലാ സർക്കാർ ഓഫിസുകളുടെയും പ്രവർത്തനങ്ങൾക്ക് ഇവരെ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് ഇന്‍റേൺഷിപ്. സംശയങ്ങൾക്ക് 7012007200 എന്ന നമ്പറിൽ വിളിക്കാമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.