മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 21 വർഷം തടവും പിഴയും

പത്തിരിപ്പാല: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജില്ല അതിവേഗ കോടതി 21 വർഷം തടവും 1.40 ലക്ഷം രൂപ പിഴയും വിധിച്ചു. 2019 ഏപ്രിലിൽ നടന്ന സംഭവത്തിലാണ് ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്. എ.എസ്​.പി അങ്കിത് അശോകൻ, മുൻ എസ്.ഐ എൻ.കെ. പ്രകാശൻ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ശോഭന ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.