മാർത്ത മറിയം വലിയപള്ളി 208ാം സ്ഥാപകദിനാഘോഷം ഇന്ന്​

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ ഭദ്രാസന ദേവാലയവും തൃശൂർ നഗരത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയവുമായ മാർത്തമറിയം വലിയ പള്ളിയുടെ 208ാം വാർഷികം ഞായറാഴ്ച ഇടവകയിലെ വിവിധ സംഘടനകൾ ആഘോഷിക്കും. രാവിലെ 7.30ന് ആഘോഷമായ വിശുദ്ധ കുർബാനയും 10ന്​ ഇടവക യൂത്ത്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും മെൻസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഇ-ശ്രം കാർഡ് രജിസ്ട്രേഷനും റേഷൻ കാർഡ് സ്മാർട്ട് കാർഡ് ആക്കാനുള്ള രജിസ്ട്രേഷനും നടക്കും. മികച്ച വിദ്യാർഥികളെ അനുമോദിക്കൽ, കാരുണ്യ പ്രവർത്തന ധനസമാഹരണത്തിന്​ ബിരിയാണി വിൽപന തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്​. പി. ബാലചന്ദ്രൻ എം.എൽ.എ, ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത, മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ, വാർഡ് കൗൺസിലർ സിന്ധു ആന്‍റോ ചാക്കോള, വലിയപള്ളി വികാരി ഫാ. സിറിൽ ആന്‍റണി കശ്ശീശ, കൈക്കാരന്മാരായ ഐ.ജി. ജോയ്, രാജു ഇമ്മട്ടി എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.