തൃശൂർ: മാള ഹോളിഗ്രേസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എം.ബി.എ, എൻജിനീയറിങ്, പോളിടെക്നിക്, ആർട്സ് കോളജുകളുടെ വാർഷികാഘോഷം ഹർഷം-22 കോളജ് ചെയർമാൻ സാനി എടാട്ട്കാരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ അധ്യക്ഷത വഹിച്ചു. പി.എൽ. ജോമി മുഖ്യപ്രഭാഷണം നടത്തി. എം.ബി.എ ഡയറക്ടർ ഡോ. റോയ്ജോൺ, എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ജി. ഹരികൃഷ്ണൻ, പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ എം.ജി. ശശികുമാർ, ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. സുരേഷ്ബാബു റിപ്പോർട്ടുകൾ അവതരിപ്പിച്ചു. എൻജിനീയറിങ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. അരുൺകുമാർ സമ്മേളനത്തിന് നന്ദി പറഞ്ഞു. പ്രശസ്ത ഡി.ജെ സിയാന കാതറീന്റെ സംഗീത പരിപാടിയും നടന്നു. പടം: tcr business: മാള ഹോളിഗ്രേസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എം.ബി.എ, എൻജിനീയറിങ്, പോളിടെക്നിക്, ആർട്സ് കോളജുകളുടെ വാർഷികാഘോഷം ഹർഷം-22 കോളജ് ചെയർമാൻ സാനി എടാട്ടുകാരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.