കാറും 1,78,00,000 രൂപയും കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ

മുണ്ടൂർ: പട്ടാപ്പകൽ കാറും 1,78,00,000 രൂപയും കവർന്ന കേസിൽ കവർച്ച സംഘത്തിലെ മൂന്ന് യുവാക്കൾ പിടിയിലായി. ചിറ്റൂർ നല്ലേപ്പുള്ളി ഒലുവപ്പാറ വിനീത് എന്ന ചുടു (29), ചിറ്റൂർ കൊശത്തറ ശിവദാസ് (27), പൊൽപ്പുള്ളി പള്ളിപ്പുറം അജയൻ (39) എന്നിവരെയാണ് ആലപ്പുഴയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 17ന് രാവിലെ 11.50ന് തമിഴ്നാട് സ്വദേശികളായ ബഷീർ (46), ദമീൻ (42), അമീൻ (52) എന്നിവർ സഞ്ചരിച്ച കാറാണ്​ തട്ടിയെടുത്തത്​. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ വേലിക്കാട് പാലത്തിൽ യാത്രക്കാരെ ബലമായി പിടിച്ചിറക്കിയശേഷം കാറും മൂന്ന് സ്മാർട്ട് ഫോണും പണവും കവരുകയായിരുന്നു. കാർ പിന്നീട്​ തോലന്നൂർ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരാഴ്ചക്കകം കവർച്ചസംഘം ഉപയോഗിച്ച പിക്​അപ് വാൻ ചിറ്റൂർ ഭാഗത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ്​ തെളിവുകൾ ലഭിച്ചത്​. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. മറ്റ് പ്രതികൾക്കായി അന്വേഷണം തുടങ്ങി. കോങ്ങാട് എസ്.എച്ച്.ഒ കെ.ആർ. രഞ്ജിത്ത് കുമാർ, എസ്.ഐ കെ. മണികണ്ഠൻ, എസ്.സി.പി.ഒ സാജിദ്, സി.പി.ഒമാരായ ദാമോദരൻ, ഉല്ലാസ് കുമാർ, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. പടം) KLKD Vineeth arrested വിനീത് KL KD Sivadas arrested ശിവദാസ് KLKD Ajayan arrested അജയൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.