മലപ്പുറം: ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ മേയ് മേയില്‍ ജില്ലയിലെ 268 സ്ഥാപനത്തിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ കമീഷണറുടെ നിര്‍ദേശപ്രകാരം ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യവിപണന കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യവും ക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ആറ് കിലോ ഭക്ഷണ പദാർഥങ്ങളും 61 കിലോ ചിക്കനും നശിപ്പിച്ചു. 1.75 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. മേയ് രണ്ട് മുതല്‍ 31 വരെയുള്ള കാലയളവിലാണ് പരിശോധനയും നടപടിയും. കാസർകോട്ട് ഷവര്‍മ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. വിവിധ സ്ഥാപനങ്ങളില്‍നിന്ന് സര്‍വെയ്ലന്‍സ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് കോഴിക്കോട് റീജനൽ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചതായും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ വി.കെ. പ്രദീപ് കുമാര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ ജി.എസ്. അര്‍ജുന്‍, ഡോ. വി.എസ്. അരുണ്‍കുമാര്‍, പി. അബ്ദുൽ റഷീദ്, യു.എം. ദീപ്തി, ബിബി മാത്യു, കെ.ജി. രമിത, ആര്‍. ശരണ്യ, പ്രിയ വില്‍ഫ്രെഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.