പെരിന്തൽമണ്ണ: വിവാഹവാഗ്ദാനം നൽകി കടത്തിക്കൊണ്ടുവന്ന 16കാരിയെ ബംഗാൾ പൊലീസിന് കൈമാറി. പെരിന്തൽമണ്ണ പൊലീസിന്‍റെ സഹായത്തോടെ ചൈൽഡ് ലൈൻ പ്രവർത്തകർ ശനിയാഴ്ചയാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിൽ പശ്ചിമബംഗാളിൽനിന്നാണ് യുവാവിന്‍റെ കൂടെ കേരളത്തിലേക്ക് പുറപ്പെട്ടത്. പൊലീസ് കണ്ടെത്തുമ്പോൾ പെരിന്തൽമണ്ണ ടൗണിനുസമീപം വാടക ക്വാർട്ടേഴ്സിലായിരുന്നു. തട്ടിക്കൊണ്ടുവന്ന മോനു സർക്കാർ (24) എന്നയാളെ പശ്ചിമബംഗാൾ പൊലീസിന്‍റെ നിർദേശപ്രകാരം കസ്റ്റഡിയിലെടുത്തിരുന്നു. ബംഗാളിൽ യുവാവിനെതിരെ കേസ് നിലനിൽക്കുന്നതിനാൽ അവിടത്തെ പൊലീസിന് കൈമാറി. പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ വൺസ്റ്റോപ് സെന്‍ററിലായിരുന്നു താമസിപ്പിച്ചിരുന്നത്. ബംഗാളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി നടപടി പൂർത്തിയാക്കും. ദേശീയ ബാലാവകാശ സംരക്ഷണസമിതിയാണ് മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ബന്ധപ്പെട്ട് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.