അതിനൂതന ചികിത്സയിലൂടെ 15കാരന്‍റെ മാംസാർബുദം ഭേദമാക്കി

അമല നഗര്‍: മൈക്രോവേവ് അബ്ലേഷന്‍ എന്ന ചികിത്സ വഴി ട്യൂമര്‍ (മാംസാർബുദം) ചികിത്സിച്ച് ഭേദമാക്കിയതായി അമല മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം അധികൃതർ അറിയിച്ചു. കോണ്‍ട്രോബ്ലാസ്റ്റോമ എന്ന അപൂർവ ഇനം ട്യൂമറിനാണ്​ ഈ അതിനൂതന ​ചികിത്സ നടത്തിയത്. മലപ്പുറം സ്വദേശിയായ 15കാരനാണ് കളിക്കുന്നതിനിടെയുണ്ടായ ശക്തമായ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയത്. എം.ആര്‍.ഐ സ്കാനിങ്ങിലൂടെ രോഗനിർണയം നടത്തി. പ്രായപൂര്‍ത്തിയെത്താത്ത എല്ലുകളില്‍ സന്ധിക്കടുത്ത് തരുണാസ്ഥിയിലുള്ള മാംസാർബുദമാണ്​ കോണ്‍ട്രോബ്ലാസ്റ്റോമ. ചെറുസുഷിരത്തിലൂടെ മൈക്രോവേവ് ആന്‍റിന അസ്ഥിക്കുള്ളില്‍ കടത്തി മുഴ കരിയിച്ചുകളയുന്നതാണ്​ മൈക്രോവേവ് അബ്ലേഷന്‍. ഇതിന്‍റെ അടുത്തദിവസം തന്നെ വേദന കുറഞ്ഞുതുടങ്ങി. മൂന്ന്​ ആഴ്ച കഴിഞ്ഞതോടെ വേദന പൂർണമായി മാറി. ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരായ ഡോ. ഡൊമനിക് കെ. പുത്തൂര്‍, ഡോ. ഡിജോ ഡേവിസ്, റേഡിയോളജിസ്റ്റ് ഡോ. ജിജോ ജോണ്‍, അനസ്തറ്റിസ്റ്റ് ഡോ. ജിജീഷ് എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.