പോക്സോ കേസിലെ പ്രതിക്ക് 15 വർഷം തടവും പിഴയും

കൽപകഞ്ചേരി: പോക്സോ കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും 40,000 രൂപ പിഴയും തിരൂർ പോക്സോ കോടതി ശിക്ഷ വിധിച്ചു. ഇരിങ്ങാവൂർ അസ്ഹരിപ്പാറ ചക്കാലക്കൽ അബ്ദുൽ സലാമിനാണ് (50) ജഡ്​ജി​ സി.ആർ. ദിനേശ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. 16കാരനെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ പി. ജമാൽ ഹാജറായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. pocso, abdhul salam: അബ്ദുൽ സലാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.