ഹജ്ജ്: മടക്കയാത്ര ജൂലൈ 15 മുതൽ

കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന്​ പുറപ്പെടുന്ന തീർഥാടകരുടെ മടക്കയാത്ര ജൂലൈ 15 മുതൽ ആഗസ്റ്റ് ഒന്നുവരെ. ജിദ്ദയിൽനിന്ന്​ കൊച്ചിയിലേക്കാകും മടക്കയാത്ര. ആദ്യദിവസം മൂന്നുവിമാനങ്ങളിലായി 1200ഓളം തീർഥാടകർ മടങ്ങിയെത്തും. 16, 17, 21, 24, 26 തീയതികളിൽ രണ്ട് വിമാനങ്ങൾ വീതവും ബാക്കി ദിവസങ്ങളിൽ ഒരൊറ്റ സർവിസുമാണ് നടത്തുക. 20 സർവിസുകളാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സൗദി എയർലൈൻസിനാണ് ഈ വർഷത്തെ കേരളത്തിൽനിന്നുള്ള ഹജ്ജ് സർവിസിന് കരാർ ലഭിച്ചിരിക്കുന്നത്. 41 മുതൽ 46 ദിവസം വരെയാണ് തീർഥാടകർക്ക് സൗദിയിൽ ചെലവഴിക്കാൻ സാധിക്കുക. ജൂൺ നാലുമുതൽ ജൂൺ 20 വരെയാണ് കേരളത്തിൽനിന്നുള്ളവരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിൽനിന്ന്​ മദീനയിലേക്കാണ് തീർഥാടകർ യാത്ര പുറപ്പെടുക. കേരളത്തിനുപുറമേ പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരും കൊച്ചി വഴിയാകും പുറപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.