അലനല്ലൂര്‍: കാരയിൽ മലഞ്ചരക്ക് കടയില്‍ നിന്ന് 12 ചാക്ക് കുരുമുളകും പണവും കവര്‍ന്നു. കിഴക്കേക്കര മഠത്തില്‍ ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള കെ.എം മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. 650 കിലോ കുരുമുളകും രണ്ടര ലക്ഷത്തോളം രൂപയും കവർന്നതായി ഷൗക്കത്തലി പറഞ്ഞു. മരം വിറ്റ് കിട്ടിയ മൂന്ന് ലക്ഷം രൂപ കടയില്‍ രണ്ട് മേശകളിലായി മൂന്നിടത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതില്‍ 43,000 രൂപ നഷ്ടപ്പെട്ടില്ലെന്ന് ഷൗക്കത്ത് പറഞ്ഞു. കുരമുളക് മോഷ്ടിച്ചതിലൂടെ 3,31,500 രൂപയുടെ നഷ്ടവും സംഭവിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ കട തുറക്കാനെത്തിയപ്പോഴാണ് വിവരം അറിയുന്നത്. രണ്ട് സി.സി.ടി.വികളും തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകല്‍ പൊലീസും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് വര്‍ഷം മുമ്പും കടയില്‍ മോഷണ ശ്രമം നടന്നതായി ഷൗക്കത്തലി പറഞ്ഞു. അടുത്തിടെയായി അലനല്ലൂരില്‍ മോഷണം പതിവായിട്ടുണ്ട്. കഴിഞ്ഞ മാസം 16ന് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കവര്‍ച്ച നടന്നിരുന്നു. പാലിയേറ്റീവ് സംഭാവന പെട്ടിയിലെ പണം കവര്‍ന്നതോടൊപ്പം സി.സി.ടി.വി കാമറ തകര്‍ക്കുകയും ചെയ്തിരുന്നു. മെയ് ആദ്യവാരം കാട്ടുകുളം അത്താണിപ്പടിയില്‍ തുര്‍ക്കി ഷമീറിന്റെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് എട്ട് പവനും അയ്യായിരം രൂപയും മോഷണം പോയിരുന്നു. കണ്ണംകുണ്ട് കോസ് വേയിൽ വെള്ളം കയറി അലനല്ലൂർ: ശക്തമായ മഴയിൽ വെള്ളിയാർ പുഴ നിറഞ്ഞൊഴുകിയതോടെ കണ്ണംകുണ്ട് കോസ് വേയിൽ വെള്ളം കയറി. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഇതോടെ ചെറിയ വാഹനങ്ങളുടെ ഗതാഗതം മുടങ്ങി. സ്കൂളുകൾ വിടുന്ന സമയമായതിനാൽ സ്കൂൾ വാഹനങ്ങളടക്കം ഇരുകരകളിലും കുടുങ്ങി. ഒഴുക്ക് കുറഞ്ഞതോടെ പ്രദേശവാസികൾ ചേർന്ന് വാഹനങ്ങൾ കടത്തി വിട്ടു. അര മണിക്കൂറോളം ഗതാഗതം മുടങ്ങിയതായി നാട്ടുകാർ പറഞ്ഞു. PKG PEW ALN 3 Kannamkund cossway കണ്ണംകുണ്ട് കോസ് വേയിൽ വെള്ളം കയറിയപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.