യു.പിയിൽ ഫാക്ടറിയിൽ സ്ഫോടനം; 12 ​മരണം

ഹാപുർ (യു.പി): ഉത്തർപ്രദേശിൽ ഇലക്ട്രോണിക് ഉപകരണ നിർമാണ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് 12 തൊഴിലാളികൾ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. പശ്ചിമ യു.പിയിലെ ഹാർപുർ ജില്ലയിലുള്ള ഫാക്ടറിയിൽ ശനിയാഴ്ച ഉച്ചക്കുശേഷമാണ് ദുരന്തം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില ഫാക്ടറികളുടെ മേൽക്കൂരകൾ തകർന്നു. മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന തീയണച്ചതെന്ന് ഹാപുർ പൊലീസ് സൂപ്രണ്ട് ദീപക് ഭുക്കർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.