ശ​ങ്ക​രം​കു​ള​ങ്ങ​ര ക്ഷേ​ത്രം പ്ര​തി​ഷ്ഠാ​ദി​നം 10ന്

​തൃ​ശൂര്‍: ശ​ങ്ക​രം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​നം ഏ​പ്രി​ല്‍ 10ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഭ​ഗ​വ​തി​യു​ടെ ധ്യാ​ന​ശ്ലോ​കം ആ​ധാ​ര​മാ​ക്കി​യു​ള്ള പു​തി​യ ഗോ​ള​ക സ​മ​ര്‍പ്പ​ണം ത​ന്ത്രി പാ​ല​ക്കാ​ട്ടി​രി നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ അ​ന്ന് ന​ട​ക്കും. ഏ​പ്രി​ല്‍ ഒ​ന്നി​ന് 6.45ന് ​തൃ​ശൂ​ര്‍ നാ​ദ​ത​രം​ഗ​ത്തി​ന്റെ വാ​ദ്യ​സ​മ​ന്വ​യം, ര​ണ്ടി​ന് രാ​ത്രി ഏ​ഴി​ന് ഭ​ജ​ന, മൂ​ന്നി​ന് ദീ​പാ​രാ​ധ​ന​ക്ക് ശേ​ഷം വി.​ആ​ര്‍.​ ദി​ലീ​പ് കു​മാ​റി​ന്‍റെ സം​ഗീ​ത​ ക​ച്ചേ​രി, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ വൈ​കി​ട്ട് 6.30ന് ​നൃ​ത്ത​നൃ​ത്യം, ഏ​ഴി​ന് വൈ​കീട്ട് എ​ട്ടി​ന് മു​ടി​യേ​റ്റ് എ​ന്നി​വ ഉ​ണ്ടാ​കും. ഒ​മ്പ​തി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് പൂ​ങ്കു​ന്നം ശി​വ​ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന് പു​തി​യ ഗോ​ള​ക​യു​മാ​യി ര​ഥ​ഘോ​ഷ​യാ​ത്ര ന​ട​ക്കും. പ്ര​തി​ഷ്ഠാ​ദി​ന​മാ​യ 10ന് ​രാ​വി​ലെ 8.30ന് ​ചെ​റു​ശ്ശേ​രി കു​ട്ട​ന്‍ മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം, 2.30ന് ​പ​ഴു​വി​ല്‍ ഗോ​പി​നാ​ഥി​ന്റെ ഓ​ട്ട​ന്തു​ള്ള​ല്‍, ദീ​പാ​രാ​ധ​ന​ക്ക്​ ശേ​ഷം ശ​ങ്ക​രം​കു​ള​ങ്ങ​ര രാ​ധാ​കൃ​ഷ്ണ​ന്‍, സൂ​ര​ജ് എ​ന്നി​വ​രു​ടെ ഇ​ര​ട്ട​ത്താ​യ​മ്പ​ക, രാ​ത്രി 7.45ന് ​വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ഉ​ണ്ടാ​കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പി.​ ബാ​ല​കൃ​ഷ്ണ​ന്‍, പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT