മലപ്പുറം: കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ല കമ്മിറ്റി ബുധനാഴ്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. ഭിന്നശേഷി ക്ഷേമ പെൻഷൻ 25 ശതമാനം വർധിപ്പിക്കുക, ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ നിയമനങ്ങളിൽ ബാഹുലേയൻ കമീഷൻ റിപ്പോർട്ട് ഉറപ്പാക്കുക, കാഴ്ചവൈകല്യമുള്ള ലോട്ടറി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ 10.30ന് പി.യു.സി.എൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.