മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടുനേർച്ച സമാപിച്ചു

തിരൂരങ്ങാടി: നാലു​ ദിവസമായി നടന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടുനേർച്ച സമാപിച്ചു. രാവിലെ ഏഴു​ മുതൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. ചീരണിയായി പത്തിരിയും ഇറച്ചിയും വിതരണം ചെയ്തു. വിതരണോദ്​ഘാടനം മുദരിസ് ഇബ്രാഹീം ബാഖവി നിർവഹിച്ചു. മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റിയാണ് നേർച്ച സംഘടിപ്പിക്കുന്നത്. ശുഹദാ നഗറിൽ നടന്ന സമാപന പ്രാർഥന സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു. സമസ്ത പ്രസിഡന്‍റ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ ഉദ്​ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ്​ പൂക്കാടൻ മുസ്തഫ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥനക്ക് നേതൃത്വം നൽകി. വലിയുദ്ദീൻ ഫൈസി, ദാറുൽ ഹുദാ വൈസ്​ ചാൻസലർ ബഹാഉദ്ദീൻ മുഹമ്മദ്​ നദ്‌വി കൂരിയാട്, സി.കെ. മൊയ്തീൻ ഫൈസി, യൂനുസ് ബാഖഫി, കെ.ടി. ജലീൽ ഫൈസി, സദ്ർ അബ്​ദുൽ ഹമീദ് മുസ്​ലിയാർ, കൈതകത്ത് അലവി ഹാജി, ഹനീഫ ആൽച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, കൈതകത്ത് സലീം, കെ. ബാവ ഫൈസി എന്നിവർ സംസാരിച്ചു. ഇ. മുഹമ്മദ്​, എറമ്പൻ സൈതലവി, പി.പി. മുഹമ്മദ്​, കൈതകത്ത് ഹസ്സൻ, പൂക്കാടൻ മുസ്തഫ, കറുത്തേടത്ത് അലവി ഹാജി, എറമ്പൻ സൈതലവി, കൈതകത്ത് മുജീബ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.