'ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക്​ നാക് അക്രഡിറ്റേഷൻ അനിവാര്യം- ഡോ. എൻ.എസ്. ധർമ്മാധികാരി'

നാക്​ ശിൽപശാല സംഘടിപ്പിച്ചു വാഴയൂർ: 'മൂല്ല്യോദ്ധാരണവും നാക് അക്രഡിറ്റേഷൻ പദ്ധതികളും' വിഷയത്തിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ നടന്ന ഏകദിന ദേശീയ ശിൽപശാല സമാപിച്ചു. യു.ജി.സി‌ അംഗവും നാക് പിയർ ടീം അംഗവുമായ ഡോ. എൻ.എസ്. ധർമാധികാരി ശിൽപശാല നയിച്ചു. നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് സ്വന്തമാക്കാനുള്ള പുതുവഴികൾ അദ്ദേഹം നിർദേശിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. ഡോ. സെർവിൻ വെസ്ലി, ചീഫ് ഓപറേറ്റിങ്​ ഓഫിസർ കേണൽ നിസാർ അഹമ്മദ് സീതി, നാക് കോഓഡിനേറ്റർ ഡോ. ഷൈനി, ശ്രീകുമാർ എന്നിവർ സംസാരിച്ചു. me nack നാക് പിയർ ടീം അംഗം എൻ.എസ് ധർമാധികാരിക്ക്​ കോളജ് പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചിക്കോയ സ്നേഹോപഹാരം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.