കൊണ്ടോട്ടി: തനിമ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ പെരുന്നാൾ സംഗമവും ഗസൽ സന്ധ്യയും സംഘടിപ്പിച്ചു. 'രാത്രിമുല്ലയിൽ ഗസൽ വിരിയുമ്പോൾ' പേരിൽ കരിപ്പൂരിൽ നടന്ന പരിപാടി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. തനിമ ജില്ല പ്രസിഡന്‍റ് മെഹർ മൻസൂർ ഈദ് സന്ദേശം നൽകി. വിദ്യാഭ്യാസ-സാംസ്കാരിക-ആതുരസേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ച ചേക്കു കരിപ്പൂർ, പി.എ. മുസ്തഫ, കളത്തിങ്ങൽ സൈദ്, മുജീബ് സഫർ കുന്നുമ്മൽ, സി.പി. റാഫി, മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മുഹ്സിന ലുബൈബ, കെ.എം. ആസിഫ് എന്നിവരെ എം.എൽ.എ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാൻ, പള്ളിക്കൽ പഞ്ചായത്ത് അംഗങ്ങളായ ജമാൽ കരിപ്പൂർ, ഷുഹൈബ് അമ്പലഞ്ചീരി, കെ.എ. മൊയ്‌തീൻ കുട്ടി, എൻ.വി. വേലായുധൻ, എം.കെ. ജയഭാരതി, ചന്ദ്രൻ മേത്തൽ തൊടി, ബിച്ചാപ്പു പല്ലവി, സുരേഷ് പറമ്പൻ, സമദ് മാസ്റ്റർ, ടി.പി. നാസർ, ഷബീർ അലി തറയിട്ടാൽ എന്നിവർ സംസാരിച്ചു. മുനീർ മാസ്റ്റർ, ബിച്ചാപ്പു പല്ലവി, അഷ്‌റഫ് കുട്ടായി, ഹാഷിം ഹാഷ്, കെ.ടി. സക്കീർ ഭായ്, മിൻഹാജ് അസീസ് എന്നിവർ ഗസൽ അവതരിപ്പിച്ചു. പടം Me kdy 4 gasal തനിമ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ നടന്ന പെരുന്നാൾ സംഗമം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.