കൊണ്ടോട്ടി: എക്കാപ്പറമ്പ് മര്‍ക്കസ് സ്‌കൂള്‍ പരിസരത്തു നടന്ന ഈദ് ഫെസ്റ്റ് നാട്ടുത്സവ പ്രതീതിയില്‍ ജനകീയോത്സവമായി. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജാതി മത ഭേദമില്ലാതെ നടന്ന പരിപാടി ഗായകന്‍ കൂടിയായ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് മടാന്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കോഴിക്കോടന്‍ അബ്ദുറഹിമാന്‍, ജനറല്‍ കണ്‍വീനര്‍ ഷാജഹാന്‍, വൈസ് പ്രസിഡന്റ് എന്‍.സി. അബൂബക്കര്‍, മസ്ജിദ് കൗണ്‍സില്‍ കോഓഡിനേറ്റര്‍ എന്‍.എം. റഷീദ്, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് ചുള്ളിയന്‍, സോളിഡാരിറ്റി വൈസ് പ്രസിഡന്റ് കെ. ജാഫര്‍, വനിത വിഭാഗം കണ്‍വീനര്‍ സുലൈഖ ടീച്ചര്‍, സെക്രട്ടറി കെ.എം. സറീന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗീത വിരുന്നും അരങ്ങേറി. പടം me kdy 2 eid fest: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എക്കാപ്പറമ്പില്‍ നടന്ന ഈദ് ഫെസ്റ്റ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് മടാന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.