സമ്മര്‍ കോച്ചിങ്​ ക്യാമ്പ് തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗം ഏഴുമുതല്‍ 17 വയസ്സ്​ വരെയുള്ളവർക്കായി നടത്തുന്ന . അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബാള്‍, ക്രിക്കറ്റ്, ഫുട്‌ബാള്‍, ഹാൻഡ്​ ബാള്‍, കബഡി, ഖോ-ഖോ, ടെന്നിസ്, വോളിബാള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. സര്‍വകലാശാല കായിക പഠനവിഭാഗം അധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഏഴിന്​ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.