വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ നൂറുശതമാനം നികുതി പിരിവ് നടത്തിയ വാർഡ് ക്ലർക്കുമാരെയും മെംബർമാരെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ ആദരിച്ചു. ഒന്ന്, ആറ്, ഏഴ്, എട്ട്, 11, 12, 16, 20, 23 വാർഡുകളിലെ ജനപ്രതിനിധികളായ കെ.പി. അനീഫ, കെ.വി. അജയ് ലാൽ, സിന്ധു ബൈജുനാഥ്, വിനീത കാളാടൻ, വി. ശ്രീനാഥ്, മനോജ് കോട്ടാശ്ശേരി, എ.കെ. രാധ, ഉഷ ചേലക്കൽ, പുഷ്പ മൂന്നിച്ചിറയിൽ, ക്ലർക്കുമാരായ പി.കെ. ബിനീഷ,, സിജു കെ. പുരം, ശരത് ബാബു, സി. റജുല എന്നിവരെയാണ് ആദരിച്ചത്. വർഷങ്ങളായി നികുതി വരുമാനത്തിൽ ജില്ലയിൽ അവസാന സ്ഥാനത്തായിരുന്ന ഗ്രാമപഞ്ചായത്തിനെ 92 ശതമാനം നികുതി വരുമാനത്തിൽ എത്തിച്ചത് ഭരണസമതിയുടെ കൂട്ടായ പരിശ്രമ ഫലമായാണെന്ന് പ്രസിഡൻറ് എ. ഷൈലജ പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട 3000ത്തിലധികം അപാകതകളാണ് ഫയൽ അദാലത്തിലൂടെ തീർപ്പ് കൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.