കാളികാവ്: മധുമല പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റി തിരിഞ്ഞുനോക്കാത്തതിനെതിരെ നാട്ടുകാർ രംഗത്ത് വന്നതോടെ പൈപ്പ് നന്നാക്കുന്ന പ്രവൃത്തി തുടങ്ങി. കാളികാവ്-വണ്ടൂർ റോഡിൽനിന്ന് പൂച്ചപ്പൊയിലിലേക്ക് തിരിയുന്ന ജങ്ഷനിലാണ് പമ്പിങ് പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നത്. രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചു വരെ ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് ഒലിച്ച് പോകുന്നത്. ഇതേ സ്ഥലത്ത് പത്തോളം പ്രാവശ്യം പൈപ്പ് തകർന്നിട്ടുണ്ട്. താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി അധികൃതർ ഓട്ടയടക്കും. ദിവസങ്ങൾക്കകം പിന്നെയും പൈപ്പ് ലീക്കാകും. അതുകാരണം പൂച്ചപ്പൊയിൽ റോഡും പാടെ തകർന്നു. പ്രശ്നപരിഹാരത്തിന് ശാശ്വത നടപടി സ്വീകരിക്കുമെങ്കിൽ മാത്രമേ ഇവിടെ ഇനി റോഡ് പൊളിക്കാനനുവദിക്കുകയുള്ളൂ എന്ന നാട്ടുകാരുടെ കർശന നിബന്ധനക്ക് മുന്നിൽ അധികൃതർ വഴങ്ങി. വാട്ടർ അതോറിറ്റി തിരിഞ്ഞ് നോക്കാത്തത് കാരണം പമ്പിങ് നടത്തിയാൽ ഒരു കിലോമീറ്ററോളം നീളത്തിലാണ് റോഡിലൂടെ വെള്ളം കുത്തിയൊഴുകിയിരുന്നത്. അഞ്ചച്ചവിടി അങ്ങാടിയിലും വെള്ളം കെട്ടിനിൽക്കുന്നത് ജനങ്ങൾക്ക് ദുരിതമായിരുന്നു. kkv pipe repair .jpg മധുമല പദ്ധതിയുടെ പൊട്ടിയ പമ്പിങ് പൈപ്പ് നന്നാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.