വളാഞ്ചേരി: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1999-2000 ബാച്ചിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം 'പറുദീസ-ഓർമകൾ പൂക്കുന്നിടം' പേരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പരിപാടി. ലോഗോ പ്രകാശനം കഴിഞ്ഞദിവസം നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ നിർവഹിച്ചു. പരിപാടികളുടെ ഭാഗമായി ഗുരുവന്ദനം, അനുമോദനം, ക്ലാസ് മേറ്റ്സ് സംഗമം, പൂർവ വിദ്യാർഥികളുടെയും മക്കളുടെയും കലാപരിപാടികൾ തുടങ്ങിയവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ വി.ടി. വിബീഷ് മാധവൻ, എം. വിനു നാരായണൻ, ഷറഫുദ്ദീൻ ഏർകോട്ടിൽ, കെ.ടി. ഷഹീർ, സി. നൗഫൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.