പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹിന് ഒരുക്കങ്ങൾ പൂർത്തിയായി. പെരുന്നാൾ ദിവസം രാവിലെ ഏഴിന് നമസ്കാരം ആരംഭിക്കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഇ.എം. മുഹമ്മദ് അമീൻ നമസ്കാരത്തിന് നേതൃത്വം നൽകും. ഈദ്ഗാഹിലെത്തുന്നവർ അംഗശുദ്ധി വരുത്തി നമസ്കാര പായയുമായി വരണം. വനിതകളുടേയും പുരുഷന്മാരുടേയും വളന്‍റിയർ വിങ്ങിന് രൂപം നൽകി. ഭിന്നശേഷിക്കാർക്കും പ്രായാധിക്യമുള്ളവർക്കും വീൽ ചെയറിൽ നമസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യമുണ്ട്. വിശാലമായ പാർക്കിങ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 2011ലാണ് പൊന്നാനിയിൽ സംയുക്ത ഈദ് ഗാഹിന് തുടക്കം കുറിച്ചത്. പൊന്നാനിയിലേയും പരിസരത്തേയും ഈദ് ഗാഹുകളുടെ ഏകീകരണമെന്ന നിലയിലാണ് സംയുക്ത ഈദ്ഗാഹ് ക്രമീകരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരത്തിലേറെ പേർ നമസ്കാരത്തിനെത്തിയിരുന്നു. ഡോ. ഹുസൈൻ മടവൂർ, ടി. ആരിഫലി, അബ്ദുറസാഖ് ബാഖവി, പി.എം.എ. ഗഫൂർ, ഡോ. ജാബിർ അമാനി, അഷറഫ് ചെട്ടിപ്പടി തുടങ്ങിയവരാണ് മുൻകാലങ്ങളിൽ നേതൃത്വം നൽകിയത്. വാർത്ത സമ്മേളനത്തിൽ സംയുക്ത ഈദ് ഗാഹ് കമ്മിറ്റി കൺവീനർ സി.വി. അബൂസാലിഹ്, അബ്ദുറഹിമാൻ ഫാറൂഖി, സി.വി. അബ്ദുല്ലക്കുട്ടി, അബ്ദുറഹിമാൻ മൗലവി എന്നിവർ സംബന്ധിച്ചു. ഒരുമ സംയുക്ത ഈദ് ഗാഹ് പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ മാറഞ്ചേരി: വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ്ഗാഹ് പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് നടക്കുന്ന ഈദ് നമസ്കാരത്തിന് യുവ പണ്ഡിതൻ സബീൽ പൊന്നാനി നേതൃത്വം നൽകും. കോവിഡ് കാരണം നിർത്തിവെച്ചിരുന്ന 'ഒരുവീട്ടിൽ ഒരുസർക്കാർ ഉദ്യോഗസ്ഥൻ' ലക്ഷ്യം വെച്ച് നടന്നിരുന്ന പി.എസ്.എസി കോച്ചിങ് വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഒരുമ രക്ഷാധികാരി വി. ഇസ്മായിൽ മാസ്റ്റർ, ചെയർമാൻ ഇ.എം. മുഹമ്മദ്, കൺവീനർ എ. അബ്ദുൽ ലത്തീഫ്, അബ്ദുല്ല കൊല്ലാറയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.