തുവ്വൂർ: തുവ്വൂർ പഞ്ചായത്തിൽ ദേശസാൽകൃത ബാങ്ക് ശാഖ തുറക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് എ.പി. അനിൽകുമാർ എം.എൽ.എ കത്തയച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ സംഘടനകൾ, വാട്സ്ആപ് കൂട്ടായ്മകൾ എന്നിവ ഈയാവശ്യമുന്നയിച്ച് നിരവധി നിവേദനങ്ങൾ പലർക്കും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തര പരിഹാരം തേടി മന്ത്രി നിർമല സീതാരാമന് എം.എൽ.എ കത്ത് നൽകിയത്. തുവ്വൂരിൽ സഹകരണ, അർബൻ ബാങ്കുകളുണ്ടെങ്കിലും ദേശസാൽകൃത ബാങ്ക് ശാഖയില്ലാത്തത് വ്യാപാരികൾക്കും വിദ്യാർഥികൾക്കുമെല്ലാം പ്രയാസമുണ്ടാക്കുകയാണ്. ഇതിനായി കരുവാരകുണ്ടിലേക്കോ പാണ്ടിക്കാട്ടേക്കോ പോകേണ്ട അവസ്ഥയിലാണ് പ്രദേശത്തുകാർ. നാട്ടുകാരുടെ സമ്മർദത്തെ തുടർന്ന് എ.ടി.എമ്മുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.