വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു

വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു പെരുമ്പിലാവ്: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സൻെറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നുവന്ന മലങ്കര ജെക്കബറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു. സമാപന പൊതുസമ്മേളനം പൊന്നാനി പുറത്തൂർ എ.എൽ.പി സ്കൂൾ അദ്ധ്യാപകൻ ബിനോയ് പോൾ ഓളങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികാരി ഫാദർ ജെക്കബ് കക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കുന്നംകുളം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ സജീഷ് പെങ്ങാമുക്ക് മുഖ്യപ്രഭാഷണം നടത്തി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി പി.സി താരുക്കുട്ടി, സഭാ മാനേജിങ്​ കമ്മിറ്റി അംഗം കെ.എ. ഏലീയാസ് എന്നിവർ സംസാരിച്ചു. സൺഡേ സ്കൂൾ പ്രധാനധ്യാപകൻ ഡോ. നെൽസൺ ചുങ്കത്ത് സ്വാഗതവും വി.ബി.എസ് ഡയറക്ടർ സിമി അനിൽ നന്ദിയും പറഞ്ഞു. ചിത്രരചന, ബൈബിൾ ക്വിസ്, അലങ്കാര ദിനം, വിനോദ യാത്ര തുടങ്ങിയവയും നടന്നു. സമാപന ദിവസം രാവിലെ വിശുദ്ധ കുർബാനക്കുശേഷം ചാപ്പലിനും ചുറ്റും കുട്ടികളുടെ വർണാഭമായ റാലിയും നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. tcckkm 1 പടം - ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിലെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപനം ബിനോയ് പോൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.