പുതുഞായർ തിരുനാൾ ആഘോഷിച്ചു

പുതുഞായർ തിരുനാൾ ആഘോഷിച്ചു ചാവക്കാട്: പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു. രാവിലെ 6.30ന് പുതുഞായർ തിരുനാളിന്റെ മുഖ്യ കർമമായ ദിവ്യബലിയും തിരുകർമങ്ങളും തളിയക്കുളക്കരയിലെ കപ്പേളയിൽ ആരംഭിച്ചു. ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം തളിയക്കുളത്തിൽനിന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം തീർഥകേന്ദ്ര ദേവാലയത്തിലേക്ക് നടത്തി. തുടർന്ന് തിരുശേഷിപ്പ് വന്ദനവും നേർച്ച വിതരണവുമുണ്ടായിരുന്നു. പുതുഞായർ തിരുനാൾ പരിപാടികൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. മിഥുൻ വടക്കേത്തല, കൈക്കാരന്മാരായ തോമസ് കിടങ്ങൻ, ബിനു താണിക്കൽ, ഫ്രാൻസിസ് മുട്ടത്ത്, ഇ.എഫ്. ആന്റണി, സെക്രട്ടറിമാരായ സി.കെ. ജോസ്, ജോയ് ചിറമ്മൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.