ഗുരുവായൂർ: അഷ്ടപദി സംഗീതോത്സവ ഭാഗമായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പ്രഥമ ജനാർദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ പയ്യന്നൂർ കൃഷ്ണമണി മാരാർക്ക്. 25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 30 ശനിയാഴ്ച വൈകീട്ട് ഏഴിന് അഷ്ടപദി സംഗീതോത്സവ ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം കൈമാറും. തുടർന്ന് പുരസ്കാര ജേതാവിന്‍റെ കച്ചേരിയും അരങ്ങേറും. സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ആറുപതിറ്റാണ്ടായി അഷ്ടപദി രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് പയ്യന്നൂർ കൃഷ്ണമണി മാരാർ. ജനാർദനൻ നെടുങ്ങാടി പുരസ്കാരത്തിനുള്ള എൻഡോവ്മൻെറ് തുകയായി 10 ലക്ഷം രൂപ നെടുങ്ങാടിയുടെ മകനും റിട്ട. ഗുരുവായുർ ദേവസ്വം മാനേജരുമായ പി. ഉണ്ണികൃഷ്ണൻ ദേവസ്വത്തിന് കൈമാറിയിട്ടുണ്ട്. ചിത്രം tct gvr award krishnamani marar കൃഷ്ണമണി മാരാർസ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.