'ഉച്ചക്ക് ഒരു പൊതിച്ചോർ' പദ്ധതി തുടങ്ങി

ഗുരുവായൂര്‍: ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷന്‍റെ 'ഉച്ചക്ക് ഒരു പൊതിച്ചോർ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൈരളി ജങ്ഷനിൽ മഞ്ചിറ റോഡിനടുത്ത് തയാറാക്കിയ പെട്ടിയിൽ ദിവസവും നിശ്ചിത എണ്ണം പൊതിച്ചോർ നിക്ഷേപിക്കും. ആവശ്യക്കാരുടെ എണ്ണമനുസരിച്ച് പൊതിച്ചോറുകൾ വർധിപ്പിക്കും. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ.എസ്. മനോജ് മുഖ്യാതിഥിയായി. ക്ലബ് പ്രസിഡൻറ് ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. ഒരു വർഷത്തേക്ക് ഭക്ഷണം സ്പോൺസർ ചെയ്ത ജോസഫ് ബാബുവിൽനിന്ന് ചെയർമാൻ ചെക്ക് ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷൈലജ സുധൻ, പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർ ശോഭ ഹരിനാരായണൻ, ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ, എം.എ. ആസിഫ്, ഉച്ചഭക്ഷണ പദ്ധതി കൺവീനർ പി. സുനിൽകുമാർ, പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ക്ലബ് ആസ്ഥാന മന്ദിരത്തിന് വാർഡ് കൗൺസിലർ ദീപ ബാബു തറക്കല്ലിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.