വഴുക്കുമ്പാറ കാൽ നടപ്പാലം: നിവേദനം നൽകി

വഴുക്കുമ്പാറയിൽ കാൽ നടക്കാർക്ക്​ മേൽപാലം: നിവേദനം നൽകി മണ്ണുത്തി: വഴുക്കുമ്പാറയിൽ കാൽനടക്കാർക്കായി മേൽപാലം നിർമിക്കണമെന്നാവശ്യപ്പെട്ട്​ മന്ത്രി അഡ്വ. കെ. രാജന് നിവേദനം നൽകി. ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസ് മാനേജർ സി. രാധാകൃഷ്ണനാണ്​ നിവേദനം നൽകിയത്​. നാട്ടുകാർക്ക്​ പുറമെ എസ്​.എൻ കോളജിലെ വിദ്യാർഥികളും ജീവനക്കാരും ഇതുവഴിയാണ്​ സഞ്ചരിക്കുന്നത്​. ദേശീയപാതയിൽ ഫ്ലൈ ഓവറിന്റെ പണി നടക്കുന്നതുമൂലം ഇപ്പോൾ വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഇതിന്റെ പണി കഴിയുന്നതോടെ വേഗത കൂടുമ്പോൾ അപകടങ്ങളുണ്ടാകാനിടയുണ്ട്​. ഇവിടെനിന്ന് അരകിലോമീറ്റർ കിഴക്കോട്ട് മാറിയാണ് ഫൈ ഓവറിൽ അടിപ്പാത ഉള്ളത്. ബുദ്ധിമുട്ട്​ പരിഹരിക്കാൻ കാൽനടക്കാർക്കായി മേൽപാലം നിർമിക്കണമെന്ന്​ കാട്ടി നാഷനൽ ഹൈവേ അധികൃതർക്കും മന്ത്രിക്കും വഴുക്കുമ്പാറ പൗരസമിതി നേതൃത്വത്തിലും നിവേദനം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.