വടക്കേക്കാട്: സംസ്ഥാന സർക്കാറിന്റെ സംരംഭകത്വ വർഷാചരണത്തിന്റെ ഭാഗമായി വടക്കേക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വട്ടംപാടം നാട്ടുനന്മ ചാരിറ്റബ്ൾ ട്രസ്റ്റ് ശിൽപശാല സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ നൗഷാദ് അമ്മനൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ പീറ്റർ ക്ലാസ് എടുത്തു. ഗ്രാമശ്രീ കോഓഡിനേറ്റർ ഹരീന്ദ്രവർമ പദ്ധതി വിശദീകരിച്ചു. ഐ.ബി. അബ്ദുറഹ്മാൻ, എം.വി. മോഹനൻ, ഗംഗാധരൻ, മൊയ്തീൻ വട്ടംപാടം എന്നിവർ സംസാരിച്ചു. TCC VDKD1 SILPASALA വടക്കേക്കാട് വട്ടംപാടം നാട്ടുനന്മ ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.