എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍: ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കും

എരുമപ്പെട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍: ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കും എരുമപ്പെട്ടി: കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കം ക്വാര്‍ട്ടേഴ്സ് കെട്ടിട നിർമാണത്തിന്‍റെ ടെണ്ടർ അംഗീകരിച്ച്​ ഉത്തരവായി. നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന്​ എ.സി. മൊയ്തീന്‍ എം.എൽ.എ അറിയിച്ചു. എരുമപ്പെട്ടിയിലെയും സമീപ പ്രദേശങ്ങളിലെയും പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് ദീര്‍ഘനാളായുള്ള ഒരാവശ്യം എന്ന നിലയിലാണ്​ സി.എച്ച്​.സി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതെന്ന്​ എം.എൽ.എ അറിയിച്ചു. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് ഫണ്ടുപയോഗിച്ചാണ്​ പദ്ധതി നിർവഹണം. രണ്ടു നിലകളിലായുള്ള ഒ.പി ബ്ലോക്ക്, ഒറ്റനിലയിലുള്ള ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സ്, ഐ.പി ബ്ലോക്കിൽ നിലവിലുള്ള ഗ്രൗണ്ട് ഫ്ലോറിനു പുറമെ രണ്ട് അധികനിലകളും ലിഫ്റ്റ് സൗകര്യങ്ങളുമാണ്​ നിർമിക്കുക. 720 ലക്ഷം രൂപ ചെലവഴിച്ചുള്ള നിർമാണത്തിന്‍റെ മേല്‍നോട്ട ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. TCT ERMPT 1 പടം : എരുമപ്പെട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.