സിഗ്നൽ നൽകാതെ ബൈക്ക് യാത്രികൻ കടന്നു: സഡൻ ബ്രേക്കിട്ട ലോറിക്കു പിന്നിൽ കാറുകളുടെ 'കൂട്ടയിടി'

ചെറുതുരുത്തി: സിഗ്നൽ നൽകാതെ മറികടന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ സഡൻ ബ്രേക്കിട്ട ലോറിക്കു പിന്നിൽ കാറുകളിടിച്ച് അപകടം. കാർ യാത്രികർക്ക്​ നിസ്സാര പരിക്കേറ്റു. രാത്രി 9.30ഓടെയാണ് സംഭവം. ചെറുതുരുത്തി ഗവ. ഹൈസ്കൂളിനു​ സമീപമുള്ള റോഡിലേക്ക് ബൈക്ക് യാത്രക്കാരൻ സിഗ്നൽ നൽകാതെ വണ്ടി എടുത്തതോടെയാണ് അപകടമുണ്ടായത്​. തൊട്ടുപിന്നിലുണ്ടായിരുന്ന ചരക്കുലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പിന്നിലെ കാർ ലോറിക്ക് പിന്നിലിടിച്ചു. കാറിന് പിന്നിലായി വന്നിരുന്ന കാറുകളും നിരനിരയായി അപകടത്തിൽപെട്ടു. ഷൊർണൂരിൽനിന്ന് തൃശൂരിലേക്ക് വരുകയായിരുന്ന മൂന്നു കാറുകളാണ് അപകടത്തിൽപെട്ടത്. മൂന്നു കാറുകളുടെയും മുൻഭാഗം തകരുകയും കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് തൃശൂർ-ഷൊർണൂർ റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.