ക്ലോസറ്റിൽ കാൽ കുടുങ്ങിയ എട്ട് വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷസേന

ക്ലോസറ്റിൽ കാൽ കുടുങ്ങിയ എട്ട് വയസ്സുകാരന് രക്ഷകരായി അഗ്​നിരക്ഷസേന കീഴുപറമ്പ്: കുളിക്കുന്നതിനിടെ കാൽ വഴുതി ക്ലോസറ്റിൽ വീണ എട്ട് വയസ്സുകാരന്​ രക്ഷകരായി മുക്കം അഗ്​നിരക്ഷ സേന. കീഴുപറമ്പിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ അമൽ നസീമിന്‍റെ കാലാണ്​​ വ്യാഴാഴ്ച രാത്രി ക്ലോസറ്റിൽ കുടുങ്ങിയത്. രക്ഷിക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ മുക്കം അഗ്​നിരക്ഷ സേന ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ പി.ഐ ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്രേഡ് എ.എസ്‌.ടി.ഒ പി.പി അബ്ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ ടി.എസ്. സിബി, കെ.ടി. ജയേഷ്, കെ. ഷഫീഖലി, ഷറഫുദ്ദീൻ യാക്കിപ്പറമ്പൻ, നജ്മുദ്ദീൻ ഇല്ലത്തൊടി, ആർ. മിഥുൻ, മനുപ്രസാദ്, ഹോം ഗാർഡുമാരായ രാധാകൃഷ്ണൻ, രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫോട്ടോ: ക്ലോസറ്റിൽ കുടുങ്ങിയ എട്ട് വയസ്സുകാരന്റെ കാൽ പുറത്തെടുക്കാൻ അഗ്​നിരക്ഷസേന ശ്രമം നടത്തുന്നു ME ARKD FAIR FORCE NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.