പാത്രത്തിൽ തല കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷ സേന രക്ഷിച്ചു മലപ്പുറം: അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ സ്റ്റീൽ പാത്രത്തിൽ തല കുടുങ്ങിയ ഒരു വയസ്സുകാരിയെ മലപ്പുറം അഗ്നിരക്ഷ സേന രക്ഷിച്ചു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം. കാവനൂർ പരിയാരിക്കൽ സുഹൈലിന്‍റെ മകൾ നൈഷയുടെ തലയാണ് കട്ടികൂടിയ സ്റ്റീൽ പാത്രത്തിൽ കുടുങ്ങിയത്. രക്ഷിക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ മലപ്പുറം ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു. അഗ്നിരക്ഷസേന അംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് പാത്രം അഴിച്ചുമാറ്റുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.വി സജികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.പി അൻവർ, വി.പി. നിഷാദ്, എ.എസ്. പ്രദീപ്, കെ.എം. മുജീബ്, കെ. അഫ്സൽ, വി. നിസാമുദ്ദീൻ, കെ.ടി. സാലിഹ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. photo: mm+me 1 സ്റ്റീൽ പാത്രത്തിൽ തല കുടുങ്ങിയ കുട്ടിയെ മലപ്പുറം അഗ്നിരക്ഷസേന രക്ഷിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.