കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമക്ക് കൈമാറി

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് കൈമാറി ചങ്ങരംകുളം: കളഞ്ഞുകിട്ടിയ മൂന്നര പവന്റെ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു. വെളിയംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജന്റെ സഹോദരനും കോക്കൂർ മഠത്തുംപുറം സ്വദേശിയുമായ സുരേഷിനാണ് കോക്കൂർ പാലച്ചോട്ടുനിന്ന് മൂന്നര പവന്‍റെ സ്വർണമാല കിട്ടിയത്. ഉടമയെ കണ്ടെത്താൻ ശ്രമം നടത്തുന്നതിനിടെയാണ് കക്കിടിപ്പുറം സ്വദേശിനിയായ യുവതിയുടെ ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സുരേഷ് ഇവരുമായി ബന്ധപ്പെട്ട് വീണ് കിട്ടിയ സ്വർണാഭരണം ഇവരുടേതാണെന്ന് ഉറപ്പ് വരുത്തുകയായായിരുന്നു. സഹോദരൻ കെ.കെ. രാജന് ഒപ്പം ചങ്ങരംകുളം സ്റ്റേഷനിലെത്തിയ സുരേഷ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമക്ക് ആഭരണം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.