തിരുനാവായ: വിഷുദിനാഘോഷത്തിന്‍റെ ഭാഗമായി അക്ഷരച്ചെപ്പ് സാഹിത്യ കൂട്ടായ്മ ഓൺലൈൻ വിഷു സംഗമം ഒരുക്കി. ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി പാട്ടും കവിതകളും പ്രഭാഷണങ്ങളുമായി നിരവധി പേർ പങ്കെടുത്തു. ജില്ല പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ മുളക്കൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കവി പ്രദീപ് രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ടി.വി. ജലീൽ, കെ.പി. ഖമറുൽ ഇസ്ലാം, അമീൻ കൈനിക്കര, ഫൈസൽ കന്മനം, അഡ്വ. പി.പി. സുബിത, സിന്ദു കൃഷ്ണ, നാസർ കൊട്ടാരത്ത്, എ. മിനി ടീച്ചർ, പി. ജ്യോതിഷി, ഫക്രുദ്ദീൻ പല്ലാർ, സബിത, അസ്കർ കൊളത്തോൾ, വിനോദ്, ശാന്ത, റജീന റഹ്മാൻ, കായക്കൽ അലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.