ഭക്ഷ്യകിറ്റ് വിതരണം

ഭക്ഷ്യക്കിറ്റ് വിതരണം മഞ്ചേരി: കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ഏറനാട് താലൂക്ക് കമ്മിറ്റി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മഞ്ചേരി ടൗൺ ലയൻസ് ക്ലബിന്‍റെയും സഹായത്തോടെ ഏറനാട് താലൂക്കിലെ കാഴ്ചയില്ലാത്ത നിർധനരായ 45 പേർക്ക്​ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മഞ്ചേരി മാധവൻ നായർ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ്​ ഡോ. സി. ഹബീബ് അധ്യക്ഷത വഹിച്ചു. ഐ.ഡി കാർഡുകളുടെയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകളുടെയും വിതരണോദ്ഘാടനം മഞ്ചേരി ടൗൺ ലയൺസ് ക്ലബ്​ പ്രസിഡന്‍റ്​ കെ.കെ. കൃഷ്ണനാഥ് നിർവഹിച്ചു. വി. അലി, എ.സി. രാമകൃഷ്ണൻ, കെ. ഗോപാലകൃഷ്ണൻ, ജി. ജയപാലൻ, ഷരീഫ് ഹാജിയാർപള്ളി, നൗഫൽ കാരക്കുന്ന്, ഹസൈൻ എടവണ്ണ, ഇ. ലീല, ഷാജി കാരക്കുന്ന്, കെ.കെ. ചേക്കുട്ടി എന്നിവർ സംസരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.