മേലങ്ങാടി-അമ്പലങ്ങാടന്‍മുക്ക് റോഡ്​ ഉദ്​ഘാടനം ചെയ്തു

മേലങ്ങാടി-അമ്പലങ്ങാടന്‍മുക്ക് റോഡ്​ ഉദ്​ഘാടനം ചെയ്തു കൊണ്ടോട്ടി: നവീകരണം പൂർത്തിയാക്കിയ നഗരസഭ പരിധിയിലെ മേലങ്ങാടി-തയ്യില്‍പ്പള്ളി-അമ്പലങ്ങാടന്‍മുക്ക് റോഡ്​ ഗതാഗതത്തിനായി തുറന്നു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അബീന പുതിയറക്കല്‍ ഉദ്ഘാടനം നിർവഹിച്ചു. നിരവധി കുടുംബങ്ങളുടെ യാത്രാ ക്ലേശത്തിനാണ് റോഡ്​ നവീകരണത്തിലൂടെ പരിഹാരമായത്. മുന്‍ കൗണ്‍സിലര്‍ ചുക്കാന്‍ ബിച്ചു, നൗഷാദ് ചുള്ളിയന്‍, അഡ്വ. കെ.പി. കാസിം, പി. കുഞ്ഞാലി, സിദ്ദീഖ് ഹാജി പുത്തലത്ത്, ആലങ്ങാടന്‍ ബാപ്പുട്ടി, അമ്പലങ്ങാടന്‍ മുജീബ്, എ. അബ്ദുന്നാസര്‍, മുഹമ്മദ് അമ്പലങ്ങാടന്‍, സൈതലവി പറമ്പില്‍, തയ്യില്‍ ബാവ, വി. റസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. പടം me kdy 1 road: കൊണ്ടോട്ടി നഗരസഭയിലെ മേലങ്ങാടി തയ്യില്‍ പള്ളി-അമ്പലങ്ങാടന്‍ മുക്ക് റോഡ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അബീന പുതിയറക്കല്‍ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.