ഇഫ്താർ ടെന്‍റ്​ ഒരുക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ

ചെറുതുരുത്തി: ചെറുതുരുത്തി കൊച്ചിൻ പാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് നോമ്പ് തുറക്കാൻ ഇഫ്​താർ ടെന്‍റ്​ ഒരുക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ. ദേശമംഗലം മേഖല വിഖായ സമിതിയാണ് വെള്ളവും പഴങ്ങളും ജ്യൂസും വിതരണം ചെയ്യുന്നത്. ടെന്‍റിൽ ഇരുന്ന് നോമ്പ് തുറക്കാനും അല്ലാത്തവർക്ക് പാർസലായി വിഭവങ്ങൾ നൽകാനും സൗകര്യമുണ്ട്​. ദീർഘദൂര യാത്രക്കാർക്കും സ്ഥിരം യാത്രികർക്കും സേവനം ലഭിക്കും. ടെന്‍റിന്‍റെ ജില്ലതല ഉദ്ഘാടനം സർഗലയ സംസ്ഥാന ചെയർമാൻ ഷെഹീർ ദേശമംഗലം നിർവഹിച്ചു. മേഖല പ്രസിഡന്‍റ്​ ഇസ്മായിൽ വാഫി അധ്യക്ഷത വഹിച്ചു. സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല സെക്രട്ടറി ഷാഹിദ് കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. വിഖായ സംസ്ഥാന സമിതി അംഗം എം.എം. അബ്ദുൽ സലാം ആമുഖ പ്രഭാഷണം നിർവഹിച്ചു. മേഖല വൈസ് പ്രസിഡന്‍റ്​ ഫായിസ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ജില്ല ജോയന്‍റ്​ സെക്രട്ടറി കെ.എം. ഹുസൈൻ, മേഖല ട്രഷറർ പി.വൈ. അബ്ദുൽ കരീം, ഷഹീം, സുധീർ, അലി, ഫൈസൽ, സാദിഖ്, ഷാനിഫ്, ലത്തീഫ്, അജ്മൽ, ഷാഹിൻ, ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി. ---------- TCTC Ty 3: വഴിയാത്രക്കാർക്ക് നോമ്പ് തുറക്കുന്നതിന് എസ്.കെ.എസ്.എസ്.എഫ് വിഖായ ഒരുക്കിയ ഇഫ്താർ ടെന്‍റിന്‍റെ ഉദ്ഘാടനം സർഗലയ സംസ്ഥാന ചെയർമാൻ ഷെഹീർ ദേശമംഗലം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.