ട്രാഫിക് ബോധവത്കരണം എടക്കര: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ വാഹനയാത്രക്കാർക്ക് ട്രാഫിക് ബോധവത്കരണം നൽകി. നിയമം പാലിച്ച് വാഹനമോടിച്ച് വന്ന യാത്രക്കാർക്ക് മധുര പാനീയവും പ്രശംസാ കാർഡും നൽകി. തുടർന്ന് ട്രാഫിക്ക് നിയമങ്ങൾ അവതരിപ്പിച്ച് യാത്രക്കാരെ ബോധവാൻമാരാക്കി. ചുങ്കത്തറ ഗ്രാമപഞ്ചായത്തംഗം ബുഷ്റ കെ. നിഷാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് സജി തോമസ് മുഖ്യസന്ദേശം നൽകി. പ്രോഗ്രാം ഓഫിസർ വിൻസൻെറ് മണ്ണിത്തോട്ടം, കരിയർ ഗൈഡൻസ് കോഓഡിനേറ്റർ സുരേഷ് കുമാർ, വളൻറിയർ ലീഡർ മനു മാത്യു, ഇന്ദ്രജിത്ത്, ലബീബ, അനീന, നാസിയ, ശ്രീമ, റാൻ ഫ്രാൻസിൽ, റിഫാന, അമൽ, ഹൃത്വിക് എന്നിവർ നേതൃത്വം നൽകി. mn edk- traffic എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ട്രാഫിക് ബോധവത്കരണത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.