തിരുമാന്ധാംകുന്ന് പൂരത്തിന് നാളെ തുടക്കം

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ 11 ദിവസം നീളുന്ന പൂരാഘോഷത്തിന് ഏപ്രിൽ ഏഴിന് തുടക്കമാവും. ഗുരുവായൂർ ദേവസത്തിന്‍റെ മൂന്ന് ആനകൾ പുരം പുറപ്പാട് നാളിലുണ്ടാവും. 11 നാണ് ഉത്സവത്തിന് സമാപനം കുറിക്കുന്ന പതിനൊന്നാം പൂരം. ഭഗവതിക്ക് പടഹാദി, ധ്വജാദി അങ്കുരാദി മുറകളിലായി 11 ദിവസത്തെ ചടങ്ങുകളോടെയും ശിവന് ധ്വജാദി മുറയിൽ ആറു ദിവസത്തെ ചടങ്ങോടെയുമാണ് ഉത്സവം നടക്കുക. പൂരം ദിവസങ്ങളിൽ രാവിലെയും വൈകീട്ടും നടക്കുന്ന ആറാട്ടെഴുന്നള്ളത്താണ് വിശേഷ ചടങ്ങ്. ഭഗവതിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ശിവന് എട്ടാം പൂരനാളിൽ ഒരു ആറാട്ടുമാണുണ്ടാവുക. എട്ടാം പൂരനാളിൽ ശിവനും ഭഗവതിക്കും ഒരേ സമയം ആറാട്ടെഴുന്നള്ളത്ത് നടക്കും. മൂന്നാം പൂരനാളിൽ വൈകീട്ട് ഭഗവാനും ഭഗവതിക്കും കൊടിയേറ്റ്, ആറാംപൂരനാളിൽ ശിവന് ഉത്സവബലി, പത്താം പൂരനാളിൽ പള്ളിവേട്ട എന്നിവ പൂരനാളുകളിലെ വിശേഷ ചടങ്ങാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.