ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ്​ അറസ്റ്റില്‍

വധശ്രമത്തിന്​ കേസ്​                   നിലമ്പൂര്‍: ചക്കാലക്കുത്തില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ഭര്‍ത്താവിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കാലക്കുത്ത് തെക്കേവീട്ടില്‍ രാജേഷ് എന്ന ബാബുവിനെയാണ്​ (42) നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു അറസ്റ്റ് ചെയ്തത്. ഇയാള്‍ ഭാര്യ സ്മിതയുടെ നെഞ്ചില്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്മിത പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. Nilambur photo-8 Prathi Rajesh.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.