ഛത്തിസ്ഗഢിൽ മലയാള സിനിമകൾ ജനപ്രിയം -നീരജ് ഗ്വാൽ തൃശൂർ: ഛത്തിസ്ഗഢിൽ ഡബ് ചെയ്ത മലയാള സിനിമകൾക്ക് വൻ ജനപ്രീതിയാണെന്ന് ഛത്തിസ്ഗഢ് സംവിധായകൻ നീരജ് ഗ്വാൽ. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെത്തിയ നീരജ് 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. ഛത്തിസ്ഗഢിൽ ഡബ് ചെയ്ത തെലുങ്ക്, തമിഴ്, മലയാളം സിനിമകൾക്ക് ഡിമാൻഡുണ്ട്. അവർക്ക് മോഹൻലാലിനെ നല്ലപോലെ തിരിച്ചറിയും. കുറച്ചുപേർക്ക് മമ്മൂട്ടിയും പരിചയം തന്നെ. അല്ലു അർജുനും പവൻ കല്യാണും രജനീകാന്തും ഇപ്പോഴും അവിടെ സൂപ്പർതാരങ്ങളാണ്. രാജമൗലിയുടെ ഡബ് ചെയ്ത 'ആർ.ആർ.ആർ' സിനിമ ബ്ലോക്ക് ബ്ലസ്റ്ററാണ്. പക്ഷേ, സിനിമ വ്യവസായം പരിപോഷിക്കാൻ സർക്കാർ ശ്രദ്ധ കൊടുക്കുന്നതേയില്ല. ഛത്തിസ്ഗഢിൽനിന്നുള്ള ഡോക്യുമെന്‍ററികളും സിനിമകളും സംസ്ഥാനത്തിന് പുറത്ത് അറിയപ്പെടുന്നുണ്ടാകും. എന്നാൽ, സ്വന്തം നാട്ടിൽ അത്ര ജനപ്രിയമല്ല. ഇപ്പോഴും ദാരിദ്ര്യത്തിലും രോഗപീഡയിലും വലയുകയാണ് ഛത്തിസ്ഗഢ് ജനത. അവരുടെ നാടൻ കലാസംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവർക്ക് മറ്റ് വിഷയങ്ങൾ ആലോചിക്കാൻ തന്നെ കഴിയില്ല. കഴിഞ്ഞവർഷം മാത്രമാണ് ഛത്തിസ്ഗഢ് ഭാഷയിലെ മികച്ച ചലച്ചിത്രത്തിനുള്ള സിനിമക്ക് ദേശീയ അവാർഡ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സിനിമകളിറങ്ങുന്നത് മലയാളത്തിലാണ്. ഇവിടെ ചെറു ഗ്രാമങ്ങളിൽ പോലും സിനിമ സൊസൈറ്റികളുണ്ടെന്നത് അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. tcr neeraj gwal 2: നീരജ് ഗ്വാൽ tcr neeraj gwal : നീരജ് ഗ്വാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.