വിലക്കയറ്റത്തിനെതിരെ എസ്.ഡി.പി.ഐ മാർച്ച്

വിലക്കയറ്റത്തിനെതിരെ എസ്.ഡി.പി.ഐ മാർച്ച് പരപ്പനങ്ങാടി: പാചകവാതക-ഇന്ധന വില വർധനവിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എസ്.ഡി.പി.ഐ പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ്​ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം കളത്തിങ്ങൽ, മണ്ഡലം നേതാക്കളായ സൈതലവി കോയ, ഇല്യാസ്, മുനിസിപ്പൽ നേതാക്കളായ വാസു, ടി. അഷ്​റഫ്​, സിറാജ് കൊടപ്പാളി എന്നിവർ നേതൃത്വം നൽകി. പടം : വിലക്കയറ്റത്തിനെതിരെ എസ്​.ഡി.പി.ഐ പ്രവർത്തകർ പരപ്പനങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ച്​ MT ppgd SDPi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.